Saturday, January 6, 2007

സിംഹങ്ങള്‍ ഒന്നിനേയും ഭയക്കുന്നില്ല


കാടടച്ചു ഭരിക്കേണ്ട സിംഹങ്ങള്‍ ഉറങ്ങിക്കൊണ്ടിരുന്നപ്പോള്‍ സൂത്രശാലിയായ കുറുക്കന്‍ ഒരു നാള്‍ സ്വയം രാജാവായി പ്രഖ്യാപിച്ചു. സിംഹങ്ങളെമ്പാടുമുണ്ട് പക്ഷെ സൂത്രശാലിയായ കള്ളക്കുറുക്കനു മുന്നില്‍ അവര്‍ പകച്ച് നിന്നു.ഇനി ഈ കാടു മുഴുവന്‍ ത്ന്റെ കാല്‍ക്കീഴില്‍.എന്നെ അനുസരിക്കാത്തവര്‍ക്ക് ഇനിമേല്‍ നിലനില്‍പ്പില്ലാ. നിങ്ങളുടെ അടുക്കളയില്‍ പാചകം ചെയ്തത് എന്താണെന്നു അറിയാനുള്ള അവകാശം എനിക്കുണ്ട്. ഇതു കേട്ടു ചില സിംഹങ്ങള്‍ക്കു സഹിച്ചില്ല, തനിക്കവകാശപ്പെട്ട കാട്ടില്‍ വിലസാന്‍ ഈ കള്ളക്കുറുക്കനേയും അവന്റെ ഏറാന്‍ മൂളികളേയും അനുവദിക്കുകയോ?സ്വന്തം അദ്ധ്വാനവും ശക്തിയും ഉപയോഗിച്ച് വേട്ടയാടിപ്പിടിച്ച് തയ്യാറാക്കിയ ഭക്ഷണം ഒരു കള്ളക്കുറുക്കനോ?ഇല്ല ഇതു സ്വാതന്ത്ര്യത്തിനെതിരാണ്.
പക്ഷെ കുറുക്കന്‍ സൂ‍ത്രശാലിയാണ്.അവന്‍ മരപ്പട്ടികളെയും,കുരങ്ങന്മാരെയുമൊക്കെ കൂട്ട് പിടിച്ചു
എതിര്‍ത്ത് നിന്ന സിംഹങ്ങളെ ഒറ്റയാക്കി നേരിട്ടു. കുറുക്കന്റേയും കൂട്ടാളികളുടെയും ചതിക്കു മുന്നില്‍ ചില സിംഹങ്ങള്‍ പൊരുതിത്തോറ്റു.
അഭിമാനിയായ ഒരു സിംഹം മാത്രം തോല്‍വി സമ്മതിക്കാതെ അവസാനം വരെ സ്വന്തം കാട്ടിനുള്ളില്‍ കിടന്നു പൊരുതി,വെറുമൊരു കുറുക്കനും കിങ്കരന്മാര്‍ക്കും മുന്നില്‍ അടിയറ പറയാനുള്ളതല്ല സിംഹത്തിന്റെ ജീവിതം,
എന്നില്‍ രാജരക്തമാണ്,ഇതെന്റെ മാത്രം കാട് മരിക്കുന്നെങ്കില്‍ ഈ കാട്ടില്‍ തന്നെ.ഒരു പാലായനം അചിന്ത്യം,കുറുക്കന്മാരുടെ പട നാലു ഭാഗ്ത്തു നിന്നും വളഞ്ഞ്പ്പോഴും അവന്‍ പൊരുതി,വര്‍ദ്ധിച്ച ശൌര്യത്തോടെ, സ്വന്തം കൈകാലുകള്‍ തന്നെ വഞ്ചിക്കുന്നതായി സിംഹമറിഞ്ഞൂ.എതിരാളി കുറുക്കന്മാരാണ് തന്റെ കൂടെയുള്ളവരെ ഇറച്ചിക്കഷണം കാട്ടി വശീകരിച്ചിരിക്കുന്നു,അവരുമിപ്പോള്‍ കുറുക്കന്മാരുടെ കൂടെ
ഒടുവില്‍ ഏകനായപ്പോള്‍ അവനറിഞ്ഞു തനിക്കു ചുറ്റും കുറുക്കന്മാരുടെയും

കൂട്ടാളികളുടെയും നിര.
അവര്‍ സിംഹത്തിന്റെ വാലിലും ചെവിയിലുമൊക്കെ പിടിച്ചു വലിച്ചു,കാട്ടിനുള്ളിലൂടെ ആനയിച്ചു, കൊട്ടും കുരവയുമായി.
ദു:ഖം സഹിക്കാനാവാതെ മാടപ്രാവുകള്‍ കുറുകി,മാനുകള്‍ കണ്ണീരൊലിപ്പിച്ചു.
ഒന്നുമറിയാത്ത കഴുതകള്‍ മാത്രം ചിരിച്ചു കൊണ്ടിരുന്നു.
പിന്നെ കുറുക്കന്മാരുടെ കാല്‍ക്കീഴിലെങ്കിലും സിംഹം ഗര്‍ജ്ജിച്ചു കൊണ്ടിരുന്നു.
അവര്‍ സിംഹത്തിനെ കുറ്റവിചാരണ നടത്തി,പെട്ടന്നൊരുനാള്‍ അവര്‍ സിംഹത്തിനെ ചെന്നായയുടെ അകമ്പടിയോടെ കൊലമരത്തിലേക്കാനയിച്ചു,
കുറുക്കന്‍ പറഞ്ഞു “നീ പ്രജകളെ വഞ്ചിച്ച രാജാവ്,ഞാന്‍ ഇവരുടെ രക്ഷകന്‍”
കൊലക്കയര്‍ കഴുത്തിലണിഞ്ഞ സിംഹം ഗര്‍ജ്ജിച്ചു

“ഒരിക്കലുമല്ല രാജാ‍വ് ഞാന്‍ തന്നെ,
ഇതെന്റെ കാട്
നീ സൂത്ര ശാലിയായ കള്ളകുറുക്കനാണ് എന്റെ പ്രജകളെയും കാടിനെയും നശിപ്പിക്കാന്‍ വന്നവന്‍”
ഈ കറുത്ത നിന്റെ നിറമുള്ള മൂടുപടം എനിക്കു വേണ്ട..എന്റെ പ്രജകള്‍ എന്നെ കാണട്ടെ..സിംഹങ്ങള്‍
ഒന്നിനെയും ഭയക്കാറില്ല....മരണത്തെപ്പോലും.
ഒരു നിമിഷം സിംഹത്തിന്റെ ജീവന്‍ ആകാശത്തിലേക്കുയര്‍ന്നു..
കുറുക്കന്മാര്‍ ഓരിയിട്ടു..
അപ്പോഴും പ്രാവുകള്‍ കുറുകുകയും മാനുകള്‍ കണ്ണീരൊലിപ്പിക്കുകയും
കഴുതകള്‍ ചിരിച്ച് കൊണ്ടിരിക്കുകയും ചെയ്തു.

4 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ചായത്തില്‍ മുങ്ങി നിറം മാറിവന്ന കുറുക്കന്‌ എക്കാലത്തും മറ്റുമൃഗങ്ങളെ ചതിക്കാനാകില്ല മുഹ്‌സിനേ, ഇന്നല്ലെങ്കില്‍ നാളെ ചതിയന്‍ കുറുക്കന്റെ തനിനിറം മറ്റുള്ളവരറിയും. ചിരിക്കുന്നകഴുതകള്‍ അര്‍ഥമില്ലത്ത നാലുവരിക്കമന്റുകള്‍ മാത്രം മൊഴിഞ്ഞ്‌ കുറുക്കന്‍ തന്റെ നേരേതിരിയുംവരെ എക്കാലത്തും കാര്യമില്ലാതെ ചിരിച്ചുകൊണ്ടേയിരിക്കും. ധീരനായ സിംഹത്തിന്‌ ആദരാന്‍ജലികള്‍.അദ്ദേഹത്തിന്‌രക്തസാക്ഷിത്വം ലഭിക്കട്ടെ!

ibnu subair said...

കൊള്ളാം,
സ്നേഹത്തോടെ

ak47urs said...

ഹായ് ഷാനവാസ് ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി,ഞാനിത്തീരി വൈകിപ്പോയി ചില തിരക്കുകള്‍ കാരണമാണ്.
സ്വയം കഴുതകളായിത്തീര്‍ന്നവര്‍ക്കു നല്ല ബുദ്ധി തോന്നട്ടെ
എന്നു പ്രാര്‍ത്ഥിക്കാം.

ak47urs said...

നന്ദി ഇബ്നു സുബൈര്‍,വൈകിപ്പൊയതില്‍ ക്ഷമ ചോദിക്കുന്നു.