Tuesday, February 13, 2007

പ്രണയത്തിന്റെ രസ“തന്ത്രം”

പ്രണിയിക്കാന്‍ മറന്നവര്‍ പ്രണിയിക്കുന്ന ദിനം
വാലന്റൈന്‍ ഡേയെന്ന ചതിദിനം
കടലു കടന്നെത്തുന്ന കച്ചവട തന്ത്രം
കടലാസു പൂക്കളും,ക്രിത്രിമ ഹൃദയങ്ങളും
കുത്തിക്കുറിക്കുവാന്‍ കടമെടുത്ത വാക്കുകളും
ഇന്നലെകളില്‍ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു
എന്റെ നാളെകളിലും നിന്നോടുള്ള പ്രണയമുണ്ട്
ഇന്നൊരു നാള്‍ ഞാന്‍ നിന്നെ പ്രണിയിക്കില്ല!!
എന്റെ വിശുദ്ധമായ പ്രണയത്തെ
ഒരു ദിവസത്തിലൊതുക്കാനാവില്ലെനിക്ക്
ഇന്ന് പ്രണയിക്കാത്തവര്‍ക്ക് പ്രളയമെങ്കില്‍
ആ പ്രളയത്തില്‍ മുങ്ങി മരിക്കാം ഞാ‍ന്‍

8 comments:

Unknown said...

മെഹ്‌ഫിലിന്റെ വരികളില്‍ പ്രണയത്തിന്റെ രസതന്ത്രം !
ഇന്നു കൈമാററം ചെയ്യപ്പെടുന്ന ആശംസകളില്‍ പ്രണയത്തിന്റെ കുതന്ത്രം !!

thoufi | തൗഫി said...

"ഇന്ന് പ്രണയിക്കാത്തവര്‍ക്ക് പ്രളയമെങ്കില്‍

ആ പ്രളയത്തില്‍ മുങ്ങി മരിക്കാം ഞാ‍ന്‍...."

--മെഹ്ഫില്‍,നന്നായിരിക്കുന്നു
പ്രണയത്തെ ചതിദിനത്തിലൊതുക്കിയ കച്ചവട തന്ത്രത്തെ തുറന്നെതിര്‍ക്കാന്‍ കാണിച്ച സന്മനസ്സിനു നന്ദി.

ak47urs said...

സുകുമാരേട്ടാ,,നന്ദി,,
നമ്മുടെ പ്രണയം പോലും മറ്റുള്ളവരുടെ പേരില്‍ ആഘോഷിക്കേണ്ടി വരുന്ന അവസ്ഥയിലെത്തിയിരിക്കുന്നു,
നൈര്‍മല്യമാര്‍ന്നൊരു പ്രണയം അന്യമാകുമൊ?

ak47urs said...

നന്ദി മിന്നാമിനുങ്ങേ...അനശ്വരസ്നേഹത്തീന്റെ
പ്രതീകമായ് താജ്മഹല്‍ പോലുമുള്ള ഇന്ത്യയില്‍
ഈ കപടസ്നേഹദിനം എങ്ങിനെ വേരൂട്ടി?

Peelikkutty!!!!! said...

പ്രണയദിന ചിന്ത നന്നായിട്ടുണ്ട്.

ak47urs said...

നന്ദി,,,ഉണ്ണീപീലിയേ...

ak47urs said...

നന്ദി,,,ഉണ്ണീപീലിയേ...

Unknown said...

nanayitundu...............