Friday, March 9, 2007

വാര്‍ദ്ധക്യത്തിലേക്കുള്ള ദൂരം

ഊന്നുവടി ചാരി വെച്ച് ചെരിപ്പുകളഴിച്ചിട്ട്
അയാള്‍ എന്റെ അടുത്തിരുന്നു
ഞാന്‍ അയാളഴിച്ചിട്ട ആ ചെരിപ്പില്‍
തന്നെ ശ്രദ്ധിച്ചിരിന്നു...
വാറുകള്‍ തുന്നിച്ചേര്‍ത്ത
വിരലുകളുടെ ഭാഗം ആഴത്തില്‍ കുഴിഞ്ഞ് പോയ
മടമ്പ് വ്രത്തത്തില്‍ കീറിയ
ആ പാദുകം നോക്കി ഞാന്‍ പറഞ്ഞു
തേഞ്ഞു തീര്‍ന്നല്ലോ ഇത്.. വേറൊരെണ്ണം വാങ്ങിച്ചൂടെ?
പതിഞ്ഞ സ്വരത്തിലാ‍ണയാള്‍ പറഞ്ഞത്

തേഞ്ഞു തീര്‍ന്നതല്ല..ഞാന്‍ താണ്ടിയ ദൂരമാണത്..
ഇനിയൊരു പാദുകമീ വ്രദ്ധനെന്തിന്?
പിന്നിടാന്‍ കുറച്ച് ദൂരം കൂടിയല്ലെ ഊള്ളൂ
ഞാനയാളുടെ കുഴിഞ്ഞ കണ്ണിലേക്ക് നോക്കി
ആ കണ്ണുകളില്‍ എന്റെ വാര്‍ദ്ധക്യം ഞാന്‍ കണ്ടു

1 comment:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി www.mobchannel.com ന്റെ സഹകരണത്തോടെ http://vidarunnamottukal.blogspot.com/ ചില പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പോസ്റ്റുകള്‍ക്ക് സമ്മാനങ്ങളും, പ്രസിദ്ധീകരണയോഗ്യമായവ പേപ്പര്‍ ബാക്ക് ആയി പുറത്തിറക്കുന്നതും അവയില്‍ ചിലതാണ്. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com എന്ന വിലാസത്തില്‍ അയക്കുമല്ലോ...