ഒരു നല്ല വിഷുക്കണി കണ്ട് കണ്ണ് തുറന്നാല്‍
പിന്നെ കാണുന്നതെല്ലാം നിണമണിഞ്ഞ ചിത്രങ്ങള്‍ !!!
നല്ല കാഴ്ചകള്‍ മാത്രം കാണാന്‍ പറ്റുന്ന ഒരു ദിനം
പിറവിയെടുക്കുമെന്നൊരാശ്വാസത്തോടെ
എല്ലാവര്ക്കും വിഷുദിനാശംസകള്‍ നേരുന്നു...
Saturday, April 14, 2007
Friday, April 6, 2007
വ്രണിത ഹൃദയം

ഒസ്യത്ത് പത്രത്തില്‍ തള്ളവിരലമര്‍ത്തി
ദാനം ചെയ്തു ഞാനെന്നെ
മരണക്കിടക്കയ്ക്ക് ചുറ്റും കൂടിനിന്നവര്‍
അവസാന ശ്വാസത്തിന് കാതോര്‍ത്തു
പ്രാണന്റെ പ്രയാണം ഞരമ്പുകളെ
കടന്നാക്രമിച്ചപ്പോഴും ഹൃദയം വേദനിച്ചില്ല...
വേദനകള്‍ മാത്രം തിന്ന് ജീവിച്ചതാണെന്‍ ഹൃദയം
ദാനം ചെയ്തു ഞാനെന്നെ
മരണക്കിടക്കയ്ക്ക് ചുറ്റും കൂടിനിന്നവര്‍
അവസാന ശ്വാസത്തിന് കാതോര്‍ത്തു
പ്രാണന്റെ പ്രയാണം ഞരമ്പുകളെ
കടന്നാക്രമിച്ചപ്പോഴും ഹൃദയം വേദനിച്ചില്ല...
വേദനകള്‍ മാത്രം തിന്ന് ജീവിച്ചതാണെന്‍ ഹൃദയം
കണ്ണുകള്‍ നിശ്ചലമായപ്പോള്‍
പച്ചക്കുപ്പായവും കത്രികകളുമായവര്‍
കീറിമുറിച്ചെന്‍ മേനിയെ
കണ്ണുകളും കിഡ്നിയും പങ്ക് വെച്ചപ്പോള്‍
ആര്‍ക്കും വേണ്ടാത്തതായൊരു ഹൃദയം മാത്രം
പച്ചക്കുപ്പായവും കത്രികകളുമായവര്‍
കീറിമുറിച്ചെന്‍ മേനിയെ
കണ്ണുകളും കിഡ്നിയും പങ്ക് വെച്ചപ്പോള്‍
ആര്‍ക്കും വേണ്ടാത്തതായൊരു ഹൃദയം മാത്രം
ഒടുവില്‍ ചുടലപ്പറമ്പിലെ തീച്ചൂളയിലേക്ക്
ശിഷ്ടമാംസങ്ങള്‍വലിച്ചെറിഞ്ഞപ്പോള്‍
തീക്കുണ്ടമെല്ലാം ചാരമാക്കിയപ്പോള്‍
കത്താതെ ബാക്കിയായതുമൊരു ഹൃദയം
ശിഷ്ടമാംസങ്ങള്‍വലിച്ചെറിഞ്ഞപ്പോള്‍
തീക്കുണ്ടമെല്ലാം ചാരമാക്കിയപ്പോള്‍
കത്താതെ ബാക്കിയായതുമൊരു ഹൃദയം
വേദനകള്‍ മാത്രം തിന്ന് മരവിച്ച് പോയൊരെന്‍ ഹൃദയം
Subscribe to:
Posts (Atom)