
യാത്ര...
പ്രഭാതത്തിലൂടെ..മദ്ധ്യാഹ്നത്തിലൂടെ..
പ്രഭാതത്തിലൂടെ..മദ്ധ്യാഹ്നത്തിലൂടെ..
സായാഹ്നത്തിലൂടെ..നിശയിലൂടെ..
മന്ദസ്മിതത്തിലൂടെ..പൊട്ടിച്ചിരിയിലൂടെ..
അട്ടഹാസത്തിലൂടെ...കണ്ണീരിലൂടെ..
മഞ്ഞിലൂടെ..മഴയിലൂടെ..വെയിലിലൂടെ
പാതവരമ്പിലൂടെ...പാറക്കെട്ടുകളിലൂടെ..
പാതവരമ്പിലൂടെ...പാറക്കെട്ടുകളിലൂടെ..
കടല്‍ത്തീരത്തിലൂടെ...മരുഭൂമിയിലൂടെ
അമ്മയിലൂടെ...കൂട്ടുകാരിയിലൂടെ...
കാമിനിയിലൂടെ.....ഭാര്യയിലൂടെ..
മോഹങ്ങളിലൂടെ..സ്വപ്നങ്ങളിലൂടെ..
യാഥാര്‍ത്ഥ്യങ്ങളിലൂടെ..
ഇന്നലെകളിലൂടെ..ഇന്നിലൂടെ..
യാത്ര തുടരുകയാണ്..
വെളിച്ചത്തിലൂടെ...ഇരുട്ടിലേക്ക്..!!?
No comments:
Post a Comment