
മരണത്തിന്റെ സുന്ദരമായ മുഖം
രണ്ട് ചക്രത്തിന്‍ സൌന്ദര്യ ദേവത
യൌവ്വന രക്തത്തിന്‍ മിടിപ്പിലേക്ക്
വശ്യതയോടെ വന്നണയുന്നവള്‍
വേഗത്തിലോടും ജീവിതത്തെ
മറികടക്കാന്‍ വെമ്പുന്ന കൌമാരമനസ്സിലേക്ക്
ഒരു സ്വപ്ന സുന്ദരിയായ് കൂട്ടാവുമ്പോള്‍
ഒരു മിന്നല്‍ പിണരായ് മാറാനവനാഗ്രഹിച്ചു
അശ്വരഥത്തിലെ രാജകുമാരനെപ്പോലെ
അറിയാത്ത അകലങ്ങളിലേക്ക് കുതിക്കുമ്പോള്‍
അവനറിഞ്ഞില്ലാ നാലുചക്രത്തിലായടുക്കും ലക്ഷ്യത്തെ
ക്രോധ ചുംബനം പോലൊരുരസല്‍
മിന്നല്‍ പിണരുകള്‍ തീര്‍ത്തു വായുവില്‍
ഒരു പ്രാണന്‍ വായുവിലുയര്‍ന്നപ്പോള്‍
കറങ്ങിക്കൊണ്ടിരുന്നു നിണമണിഞ്ഞ രണ്ട് ചക്രങ്ങള്‍
രണ്ട് ചക്രത്തിന്‍ സൌന്ദര്യ ദേവത
യൌവ്വന രക്തത്തിന്‍ മിടിപ്പിലേക്ക്
വശ്യതയോടെ വന്നണയുന്നവള്‍
വേഗത്തിലോടും ജീവിതത്തെ
മറികടക്കാന്‍ വെമ്പുന്ന കൌമാരമനസ്സിലേക്ക്
ഒരു സ്വപ്ന സുന്ദരിയായ് കൂട്ടാവുമ്പോള്‍
ഒരു മിന്നല്‍ പിണരായ് മാറാനവനാഗ്രഹിച്ചു
അശ്വരഥത്തിലെ രാജകുമാരനെപ്പോലെ
അറിയാത്ത അകലങ്ങളിലേക്ക് കുതിക്കുമ്പോള്‍
അവനറിഞ്ഞില്ലാ നാലുചക്രത്തിലായടുക്കും ലക്ഷ്യത്തെ
ക്രോധ ചുംബനം പോലൊരുരസല്‍
മിന്നല്‍ പിണരുകള്‍ തീര്‍ത്തു വായുവില്‍
ഒരു പ്രാണന്‍ വായുവിലുയര്‍ന്നപ്പോള്‍
കറങ്ങിക്കൊണ്ടിരുന്നു നിണമണിഞ്ഞ രണ്ട് ചക്രങ്ങള്‍
1 comment:
ഇരു ചക്രവാഹനത്തില്‍ വന്ന മരണം, നന്നായിരിക്കുന്നു
Post a Comment