ഒരു നല്ല കൂട്ടുകാരനോ,കൂട്ടുകാരിയൊ ഉണ്ടെങ്കില്‍ ജീവിതം കുറച്ചുകൂടി സ്ന്തോഷപ്രദമാവാം.
എനിക്കുമൊരു നല്ല സ്നേഹിതന്‍ ഉണ്ട്,ഒരു പാടു കര്യങ്ങളില്‍ ഞങ്ങളുടെ മനസ്സു ഒരു പോലെയാണ്,
പ്രവാസമെന്ന പറിച്ച്നടലില്‍ ഞങ്ങള്‍ രണ്ട് വഴികളിലായി,
നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഞങ്ങള്‍ പത്ത് വര്‍ഷം പിന്നോട്ടു പോയി,
ഒന്നിച്ച് ചിരിച്ച് കളിച്ച് നടന്ന നാട്ടുവഴികളിലൂടെ ഞങ്ങള്‍ നടന്നു,
എത്തപ്പെട്ടത് ചേട്ടന്റെ തോട് എന്ന കുളിക്കടവില്‍,
ബാല്യത്തിലെ മഴക്കാലത്തില്‍ കുത്തിയൊലിച്ച് ഒഴുകുന്ന തോട്ടില്‍ കണ്ണ് ചുവക്കുവോളം,കൈകള്‍ മരവിക്കുവോളം ഞങ്ങള്‍ കുളിച്ചിരുന്നു.
ആര്‍ത്തലച്ച് പായുന്ന് തോട്ടില്‍ ഞങ്ങള്‍ ഒഴുകിപോകുമായിരുന്നു.
ഇപ്പോള്‍ ഇതാ...മാര്‍ച്ച് മാസത്തിലെ സൂര്യ കോപത്തില്‍ ഒരു വട്ടത്തിലൊതുങ്ങിയ തോട്,
ഒരു ചെറിയ കുഴിയില്‍ ഒഴുക്കില്ലാതെ ഇത്തിരി വെള്ളം.
ഞങ്ങളുടെ മനസ്സ് വീണ്ടും ഒന്നായി..ആ ഇത്തിരി വെള്ളത്തില്‍ കുറച്ച്നേരം അങ്ങനെ കിടന്നു,
ഒരു മലവെള്ളപ്പാച്ചില്‍ കടന്നു വന്നെങ്കില്‍ എന്നു ഞങ്ങളുടെ മനസ്സ് വെറുതെ മോഹിച്ചു.

No comments:
Post a Comment