Saturday, February 17, 2007

സത്യം

നഗ്നമാണ് നീ......
തുണികള്‍ക്ക് മീതെ തുണികള്‍ ചുറ്റി
നീ മറഞ്ഞിരുന്നാലും
എന്റെ അകക്കണ്ണിനുള്ളില്‍
നൂല്‍ബന്ധം പോലുമില്ല നിനക്ക്
ഒരു കുട കൊണ്ടോ
പര്‍ദ്ദയോ നഖാബോ* കൊണ്ടോ
ഒളിച്ച് വെച്ചാലും
എന്റെ കണ്ണുകളവയെ പിച്ചിച്ചീന്തും
ഒരിരുട്ടും നിനക്ക് മറയാവില്ല
സൂര്യോദയത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി
നീ...ഒരിക്കലും മറച്ചുവെക്കാ‍നാവാത്ത
സത്യമാണ്.

1 comment:

ak47urs said...

നഖാബ് = മൂട്പടം(പര്‍ദയുടെ കൂടെ മുഖം മറക്കാനുപയൊഗിക്കുന്നത്)