
മായിക വലയത്തിലെ നായികയായവള്‍
ചങ്ങാതിമാരുടെ നിര നീണ്ടുപോയപ്പോള്‍
നിദ്രയില്ലാത്ത് രാത്രികള്‍ നെറ്റിലായി
അകലെയൊരുവന്‍ തനിക്കു ചുറ്റും
ചതിവല നെയ്യുന്നതറിയാതെ
ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നവള്‍
ഒടുവില്‍ കുരുക്കിനുള്ളില്‍ കിടന്നു പിടയുമ്പോള്‍
വിഷം ഞരമ്പുകളിലേക്ക് പ്രവഹിക്കുന്നതറിഞ്ഞവള്‍
വിഷമൊരു വിത്ത് മുളപ്പിച്ചപ്പോള്‍
തീവണ്ടിപ്പാതയില്‍ പൂമ്പാറ്റ ചലനമറ്റു
ചങ്ങാതിയപ്പോള്‍ വേറൊരു വല തീര്‍ത്ത്
പുതിയൊരു പൂമ്പാറ്റ വരുന്നതും കാത്തിരുന്നു
No comments:
Post a Comment