Thursday, March 1, 2007

ഇടവഴിയിലെ പ്രണയം


ഇടവഴിയില്‍ ഞാനെന്‍ മേനിയൊളിപ്പിക്കുമ്പോള്‍
ജാലകപ്പടിയില്‍ നിന്‍ മുഖം മാത്രം
ചട്ടയിട്ടൊരു ചിത്രം പോല്‍ നീ
മിഴിയെടുക്കാതെന്നെ നോക്കുമ്പോള്‍
ശീമക്കൊന്നയിലോ
ജാലകത്തിന്‍ തുരുമ്പിച്ച കമ്പിയിലോ
എവിടെ നിന്നാണ് പ്രണയം തുടങ്ങുന്നത്
ഹൃദയങ്ങള്‍ക്കിടയില്‍ കല്ലുകള്‍ നിരത്തി
മതിലുകള്‍ തീര്‍ത്തതാരാണ്
തീവ്രാനുരാഗത്തിന്‍ തീജ്വാലകളൊരു നാളീ
ലക്ഷ്മണ രേഖ കരിച്ച് കളയുമ്പോള്‍
സഖീ ജാലകവാതിലമര്‍ത്തിയടക്കുക
നാട്ടു സര്‍പ്പങ്ങള്‍ ഫണമുയര്‍ത്തും മുമ്പേ
നമുക്ക് പ്രണയ തീരത്ത് കൂട് കൂട്ടാം

3 comments:

Peelikkutty!!!!! said...

“ശീമക്കൊന്നയിലോ
ജാലകത്തിന്‍ തുരുമ്പിച്ച കമ്പിയിലോ
എവിടെ നിന്നാണ് പ്രണയം തുടങ്ങുന്നത്..
അതെനിക്കിഷ്ടായി:)

ak47urs said...

ഹായ് പീലിക്കുട്ടീ..നന്ദി..

Anonymous said...

ജാലകപ്പടിയില്‍ നിന്‍ മുഖം മാത്രം

jalakatinu "padi"yudakumo?
Azhiyale undakukayollo