
അയലത്തെ വീട്ടിലെ അയിത്തക്കാരന്
ചെക്കന്‍എന്റെ കൂട്ടുകാരനായപ്പോള്‍
അമ്മ വിളിച്ചെന്നെ “കുരുത്തം കെട്ടവന്”
അമ്മ വിളിച്ചെന്നെ “കുരുത്തം കെട്ടവന്”
ഒന്നുമൊന്നും കൂട്ടിയാല്‍ ഒന്നുമല്ലത്
വെറും വെട്ടിപ്പിടിക്കലല്ലാതെ യെന്നു പറഞ്ഞപ്പോള്‍
മാഷ് വിളിച്ചെന്നെ “കുരുത്തം കെട്ടവന്”
ഓടിക്കളിച്ച മൈതാനം വേലികെട്ടിതിരിച്ചത്
കൂട്ടുകാരോടൊത്ത് ചവിട്ടിപ്പൊളിച്ചപ്പോള്‍
നാട്ടുകാര്‍ വിളിച്ചെന്നെ “കുരുത്തം കെട്ടവന്”
കൂട്ടുകാരോടൊത്ത് ചവിട്ടിപ്പൊളിച്ചപ്പോള്‍
നാട്ടുകാര്‍ വിളിച്ചെന്നെ “കുരുത്തം കെട്ടവന്”
ദഹിക്കാത്ത വാക്കുകള്‍ കൊണ്ട്
സദ്യയൊരുക്കിയവരെ നോക്കി ഭ്രാന്തരെന്നു കൂവിയപ്പോള്‍
എഴുത്തുകാര്‍ വിളിച്ചെന്നെ“കുരുത്തം കെട്ടവന് ”
ഒടുവില്‍ ഞാനറിയുന്നു
പ്രതികരണത്തിന് മറുവാക്ക്
“കുരുത്തം കെട്ടവനാകുന്നു’
3 comments:
അങ്ങനെ ഒരാള്‍ കുരുത്തം കെട്ടവനായി....
ഭൂരിപക്ഷ്ത്തിന്റെ വിശ്വാസങ്ങള്‍ തെറ്റാണെന്ന് പറയുന്നവരാണല്ലേ പലപ്പോഴും കുരുത്തം കെട്ടവരാകുന്നത്.
അങ്ങിനെ നോക്കിയാല്‍...
കുരുത്തം കെട്ടവരാണാതികവും....
Post a Comment