
ആകാശത്തിലേക്കുയര്‍ത്തിപ്പിടിച്ച വാളുകള്‍
തേടുന്നത് കഴുത്തുകളേയാണ്
വെടിയുണ്ടകള്‍ കാത്തിരിക്കുന്നത്
മാറിടങ്ങളെയാണ്
ആര്‍പ്പു വിളികളും...അട്ടഹാസങ്ങളും..
കൂട്ടക്കരച്ചിലും...പിഞ്ചുകുഞ്ഞിന് തേങ്ങലും..
മാതൃത്ത്വത്തിന് മുന്നിലരുമസന്താനത്തെ
മാറി മാറി ഭക്ഷിക്കുന്നു നരഭോജികള്‍
ഒരു തീപ്പൊരി പുകയായ്..തീയായ്....
തീയൊരു കൊടുങ്കാറ്റായ്...കനലായ്..പിന്നെ ചാരമായ്...
കരിഞ്ഞ മാംസത്തിന് ഗന്ധവും..
കരിയും ചാരവും നിറഞ്ഞ വീഥികളും
താണ്ടി ഞാന്‍ മുന്നേറുമ്പോള്‍......
അവരെന്നെ തേടിയെത്തുന്നു
കയ്യിലുപ്പ് പാത്രവുമായ്
മതേതരത്വത്തിന് മുറിപ്പാടുകള്‍ തേടി..
5 comments:
അവരെന്നെ തേടിയെത്തുന്നു
കയ്യിലുപ്പ് പാത്രവുമായ്
മതേതരത്വത്തിന് മുറിപ്പാടുകള്‍ തേടി..
നന്നയിട്ടുണ്ട്..
നന്മകള് നേരുന്നു...
സസ്നേഹം,
ജോയിസ്..!!
എനിയ്ക്കൊരു പന്നിയുര്‍ കാരനെ അറിയാം .അദ്ദേഹമാണോ ഈ പേടിപ്പിക്കുന്ന പേരിനു പുറകില്‍?
എല്ലാ പോസ്റ്റും വായിച്ചു നന്നായിട്ടുണ്ട്.കേട്ടോ.
ആശംസകള്‍..!
ഒരു പാടു നാളുകള്‍ക്കു ശേഷമെങ്കിലും നന്ദി മുല്ലപ്പൂവെ.....
ടീച്ചറെ ഞാനാ പാവം ഭീകരന് തന്നെ....
ഒത്തിരി നന്ദി...
നല്ല ആശയവും വരികളും.....
Post a Comment