ജീവിതത്തോണിയുമായ് ഇറങ്ങിത്തിരിച്ചപ്പോള്‍
ഞാനറിഞ്ഞില്ല സഖീ ക്ലേശമേറിയതെന്തെന്ന്
തിരയോ അതോ ആഴമോ?
തിരകളോട് മല്ലിട്ടപ്പോള്‍
ആഴത്തിലേക്ക് എടുത്തെറിയപ്പെട്ടു
അടിത്തട്ടില്‍ നിന്നും പൊങ്ങിവന്ന്
വീണ്ടും തുഴഞ്ഞു തുടങ്ങി
തിരകള്‍ മെല്ലെയടങ്ങിയപ്പോള്‍..
പച്ചപ്പ് കണ്ണിലണിഞ്ഞപ്പോള്‍ ..
കൂട്ടുകാരീ നീയുമൊരുനാള്‍ എന്റെ
കളിത്തോണിയില്‍ കാലെടുത്ത് വെച്ചു
ഇനി ഞാനുമുണ്ട് തുഴയാനെന്ന് പറഞ്ഞ്
നീ എന്‍ ചാരെ നിന്നില്ലെ!!!!
കുഞ്ഞോളങ്ങളിലൂടെ ഇളംതെന്നലേറ്റ്
നമ്മള്‍ നീങ്ങിയപ്പോള്‍ ..
എന്തിനായ് നീ വീണ്ടുമകന്നു നിന്നു?
ഇന്നിതാ കരങ്ങള്‍ തളര്‍ന്നു ഞാന്‍
വീണ്ടുമലയുന്നു തിരകള്‍ക്കു മീതെ
ഇനിയൊരു ലക്ഷ്യത്തിലെത്താന്‍ നീ കൂടി വേണം
വരൂ ഇനി നമുക്കൊരുമിച്ച് തുഴയാം
കൊച്ചു കൊച്ചു ദീപുകളില്‍ വിശ്രമിക്കാം
പിന്നെ സ്വപ്നത്തിന്റെ മുളം കാടുകളില്‍
കുരുവികളെ പോലെ കൂട് കൂട്ടാം
Subscribe to:
Post Comments (Atom)
No comments:
Post a Comment