Saturday, February 3, 2007

സ്വത്വം

പ്രവാസി!!! നിന്നെ തിരിച്ചറിയുന്നത്
ഒരു കാര്‍ഡിലൂടെയാണ്
അഹങ്കരിച്ച് നടക്കുമ്പോളോര്‍ക്കുക
കീശയില്‍ “ബത്താഖ”യുണ്ടോ എന്ന്
ഇല്ലെങ്കില്‍ നാളത്തെ പത്രത്തില്‍
ഒരജ്ഞാത ജഡമാണ് നീ...

8 comments:

ak47urs said...

ബത്താഖ = തിരിച്ഛറിയല്‍ കാര്‍ഡ്

സഞ്ചാരി said...

സ്വദേശി(നാട്ടില്‍) നിന്റെ കയ്യില്‍ പണമുണ്ടൊ ഇല്ലെങ്കില്‍ നീ വെറുമൊരു പിണമാണ്.

Mubarak Merchant said...

നേരാണോ?
ബത്താഖ ഇല്ലെങ്കില്‍ കൊന്ന് കാനയില്‍ തള്ളുമോ?

എം.എച്ച്.സഹീര്‍ said...

അര്‍ത്ഥം വേണ്ടാത്ത നീണ്ടു..നീണ്ട്‌ പോകുന്ന വെറുമൊരു വരമാത്രമാണ്‌ പ്രവാസി...ആശംസകള്‍..

ak47urs said...

സഞ്ചാരീ,,,ആ പണത്തിനുള്ള അന്വേഷണത്തിന്റെ ബക്കി പത്രമാണ് നാം പ്രവാസികള്‍..
അതാണല്ലോ നമ്മെ പ്രവാസത്തിലേക്ക് തള്ളിവിട്ടത്.

ak47urs said...

ഇക്കാസ്...അതു കഴിഞ്ഞുള്ള അവസ്ഥയാണ് ഞാന്‍ പറഞ്ഞത്..കാനവക്കില്‍ ഇരിക്കുമ്പോള്‍ ശ്രദ്ധിക്കണം കെട്ടോ..

സഹീര്‍ക്കാ..ബത്താഖ ഉണ്ടല്ലോ കയ്യില്‍?( ഹി,ഹി)
വര ഇടക്കു വെച്ച് നിന്ന് പോയെക്കാം..

ഷാനവാസ്‌ ഇലിപ്പക്കുളം said...

ബാംഗ്ലൂരാണെങ്കില്‍ അഞ്ഞൂറിന്റെ നോട്ടായാലും മതി! പോലീസ് പിടിച്ചാല്‍ ഊരാന്‍!

ak47urs said...

ഷാനവാസ് ഭായ്,, ബാങ്ഗ്ലൂര്‍ പോലീസ് കാണണ്ടാട്ടോ
500 ന് പകരം 1000 കൊടുക്കേണ്ടി വരും
( ഹ ഹ ഹാ‍..)