Saturday, February 17, 2007

മേല്‍ക്കോയ്മ


നക്ഷത്രകള്ള്ഷാപ്പിനു താഴെ
നിന്റെ മാംസത്തിനു വിലപേശുമ്പോള്‍
നിനക്ക് ജയവും എനിക്ക് തോല്‍വിയും
പരാക്രമത്തിനു ശേഷം ഞാന്‍ തളര്‍ന്ന് വീഴുമ്പോഴും
ജയം നിനക്കും തോല്‍വി എനിക്കും
ഒടുക്കം പാതിയുറക്കത്തിലെന്നെ
പടിയിറക്കി വിടുമ്പോഴും
ജയം നിനക്ക് തന്നെ...പക്ഷെ...
നിന്നെ നോക്കിയവര്‍ വേശ്യയെന്ന്
വിളിക്കുമ്പോള്‍ ഞാന്‍ ജയിക്കുന്നു
ഞാനൊരു പുരുഷനാണല്ലോ

3 comments:

എം.കെ.നംബിയാര്‍(mk nambiear) said...

നന്നായിരിക്കുന്നു.ആശയവും അവതരണവും കൊള്ളാം.
all the best
mknambiear

ak47urs said...

നന്ദി,,വായിച്ച് അഭിപ്രായം അറൈയിച്ചതില്‍

kpm said...

adypolydaaaaaaaaa monaaaaaaaaaaa