Monday, January 1, 2007

ചാരിത്ര്യം

രാത്രിയേറെയായ്,,വിജനമായ വഴിയിലൂടെ
ഒരു യാത്രയുടെ ആലസ്യവുമായ് ക്ഷീണത്തോടെ ഞാന്‍ നടന്നു
കുറച്ചേറെ ചെന്നപ്പോള്‍ അകലെ വിളക്കു കാലിനരികിലായ് ഒരാള്‍ രൂപം
അടുത്ത് ചെന്നു നോക്കി,,

ഒരു പെണ്‍കുട്ടി ആ മഞ്ഞ വെളിച്ചത്തില്‍ എന്തോ തിരഞ്ഞ് കൊണ്ടിരിക്കുന്നു.
എന്നെ കണ്ടവള്‍ ഇരൂ ട്ടിലേക്കു മാറി,,എങ്കിലും അവളുടെ പേടിച്ചരണ്ടു തുറിച്ച് നോക്കുന്ന
ആ കണ്ണുകള്‍ എനിക്കു കാണം
ഞാന്‍ അവളോടു ചോദിച്ചു ,,സഹോദരീ എന്താണിങ്ങനെ പരതി നടക്കുന്നത്?

എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത്?
ആ ഇരുട്ടില്‍ നിന്നുമിത്തിരി മുന്നോട്ടു വന്നവള്‍ പറഞ്ഞു,,,“എന്റെ ചാരിത്ര്യം
അപ്പോള്‍ അവളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും മുഖത്തെ ചോരപ്പാടുകളും

എന്നിലെ പുരുഷനെ നോക്കി പരിഹാസ്യമായി ചിരിച്ചു.

2 comments:

ഇട്ടിമാളു അഗ്നിമിത്ര said...

എന്തിനാ വെറുതെ അങ്ങിനെ ചോദിച്ച് അവളെ നീ കളിയാക്കിയത്... ? അവളുടെ നഷ്ടത്തെക്കാള്‍ അതല്ലെ അവളെ വേദനിപ്പിച്ചിരിക്കുക..

ak47urs said...

ഹായ് മാളു,ഒരു പാടു ചൊദ്യങ്ങളും ഉത്തരങ്ങളും കൂടിക്കലര്‍ന്നതാണല്ലോ ജീവിതം.
ചില ചോദ്യങ്ങള്‍ ചിലരെ വേദനിപ്പിക്കും,ചില ഉത്തരങ്ങളും.....ഞാന്‍ ഒരു തുടക്കക്കാരന്‍ പക്ഷെ വാശിക്കാരനാ.