Friday, January 19, 2007

ഞാന്‍ പരേതനായ കഥ

( ഇതൊരു സംഭവ കഥ )
ആദ്യമായ് ദുബായ് കേന്ദ്രീകരിച്ച് തുടങ്ങിയ Middle East Televisionഎന്ന മലയാളം ചാനല്‍
അതില്‍ എല്ലാ വെള്ളിയാഴചയും“ ലൈവ് മ്യൂസിക്” പരിപാടി ഉണ്ടായിരുന്നു
ഫാത്തിമ എന്ന ഒരു കുട്ടിയായിരുന്നു അതു അവതരിപ്പിച്ചിരുന്നത്
ഒരു വെള്ളിയാഴ്ച ഞാനും എന്റെ സുഹ്രുത്ത് ഷാഗറും കൂടി പ്രോഗ്രാം
കണ്ടുകൊണ്ടിരിക്കെ അതില്‍ പങ്കെടുക്കാനായ് മൊബൈല്‍ എടുത്തു
വിളി തുടങ്ങി,,,ചിലപ്പോള്‍ ലൈന്‍ ബിസി,,,പിന്നെ അടിക്കുന്നു എടുക്കുന്നില്ലാ,,
കുറേ നേരത്തെ ശ്രമത്തിനു ശേഷം ഷാഗറിനു ലൈന്‍ കിട്ടി
അപ്പോള്‍ ഞാന്‍ എന്റെ ശ്രമം ഉപേക്ഷിച്ചു,,അവനേയും ടി വി യിലെ
ഫാത്തിമയെയും ശ്രദ്ധിച്ച് ഇരുന്നു,
പിന്നെ അവിടെ നടന്ന സംഭാഷണങ്ങള്‍ ഇങ്ങനെ,
ഫാത്തിമ :- ഹലോ METലൈവ് മ്യുസിക് പ്രോഗ്രാമ്മിലേക്ക് സ്വാഗതം....ഇതാരാണ്?
ഷാഗര്‍ :- ഹലൊ....ഞാന്‍ ഷാഗര്‍ അബുദാബിയില്‍ നിന്നും
ഫാത്തിമ :- എന്തൊക്കെ ഉണ്ട് ഷാഗര്‍ വിശേഷങ്ങള്‍?സുഖമാണൊ?
ഷാഗര്‍ :- അതേ ..നല്ല സുഖം.
ഫാത്തിമ:-ഓ..കെ ഷാഗര്‍,,ഷാഗറിനു ഏതു പാട്ടാണു കേള്‍ക്കേണ്ടത്?
ഷാഗര്‍:- തെങ്കാശിപ്പട്ടണത്തിലെ...കടമിഴിയില്‍ കമലദളം എന്ന ഒരു പാട്ടില്ലെ? അത്
ഫാത്തിമ:- നല്ല അടിപൊളി പാട്ടാണല്ലൊ... ഷാഗര്‍ പാടാറുണ്ടൊ?
ഷാഗര്‍:- ഹേയ്..ഇല്ലാ..
ഫാത്തിമ:- ഈ പാട്ട് ആര്‍ക്കു വേണ്ടിയാ ഷാഗര്‍ ഡെഡിക്കേറ്റ് ചെയ്യുന്നെ?
ഷാഗര്‍:- ഇതു മരിച്ച് പോയ എന്റെ സുഹ്രുത്തിന്റെ ഓര്‍മ്മക്ക്ക്കൂ വേണ്ടിയാ‍..
ഫാത്തിമ:-( മുഖം മ്ലാനമാകുന്നു) ഹയ്യോ സോറി,
ഷാഗര്‍:-ഞാനും എന്റെ സ്നേഹിതന്‍ സിദ്ധിക്കും കൂടി ഈ സിനിമ കാണാന്‍ പോകുമ്പോള്‍
ഒരു ആക്സിഡന്റ് ഉണ്ടായി അവന്‍ മരിച്ച് പോയി,,
ഫാത്തിമ:-(ദു:ഖത്തോടെ) എന്താ ചെയ്യാ..നമ്മളൊക്കെ എപ്പൊഴാ മരിക്കാന്ന് അറിയില്ലല്ലോ,
ഷാഗര്‍:- അതെ..പറയാന്‍ പറ്റില്ല.
(എനിക്ക് രണ്ട് പേരുടെയും മുഖഭാവം കണ്ട് ചിരി വരുന്നു)
ഫാത്തിമ:- ഓ കെ ഷാഗര്‍..താങ്കളുടെ മരിച്ച് പോയ സുഹ്രുത്ത് സിദ്ധിക്കിന്റെ ഓര്‍മ്മക്ക് വേണ്ടി
ഞാന്‍ ഈ പാട്ട് കേള്‍പ്പിക്കാം,,,അവിടെ ആരുടെയൊ ശ്ബ്ദം കേള്‍ക്കുന്നു,,കൂട്ടുകാരാണോ?
ഷാഗര്‍:- എന്റെ സുഹ്രുത്ത് സിദ്ധിക്കാണ്, അവന്‍ ചിരിക്കുന്നതാ‍,,,
ഫാത്തിമ:- അപ്പൊ മരിച്ചു എന്നു പറഞ്ഞത്??( മുഖം ചമ്മുന്നു)

ഷാഗര്‍:- അല്ല..ഇങ്ങനെ പോയാല്‍ ഇവന്‍ പെട്ടന്നു തട്ടിപോകും എന്നു പറയാന്‍ വെണ്ടി സൂചിപ്പിച്ചതാ..
ഫാത്തിമ:- (ഒരു വളിച്ച ചിരിയോടെ)...എന്നാലും ലൈവ് ആയി തന്നെ നിങ്ങള്‍ എന്നെ പറ്റിച്ചല്ലോ!!
ഫാത്തിമ:- (ചമ്മലോടെ) എതാ‍യലും രണ്ട് പരേതന്മാര്‍ക്കും കൂടി ഞാന്‍ ആ പാട്ടു വെച്ചു തരാം
എന്നു പറഞ്ഞ് ഗാനം കേള്‍പ്പിച്ചു.
ആ സംഭവത്തിനു ശേഷം എപ്പോള്‍ വിളിച്ചാലും ഞാനണെന്നു കേട്ടാല്‍,,ഓഹൊ പരേതനാണൊ
എന്ന് പറഞ്ഞാ സംസാരിക്കാറ്...
ഞാന്‍ ജീവിച്ചിരിക്കെ തന്നെ ആ ചാനല്‍ (MET)പരേതനായി.
ഫാത്തിമ ഇടക്കു വെറെ ഒരു ചാനലില്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ പ്രോഗ്രാം അവതരിപ്പിക്കുന്നതു കണ്ടു
പക്ഷെ ഇപ്പോള്‍ കുറേ ആയി കണ്ടിട്ട്, അറിയില്ല എവിടെ ആണെന്നു, നിങ്ങള്‍
ആരെങ്കിലും കാണുകയാണെങ്കില്‍ ഈ ജീവിച്ചിരിക്കുന്ന പരേതന്റെ അന്വേഷണം പറയുക.
ഒരു വേള ഫാത്തിമ ഇതു വായിക്കാന്‍ ഇടവരല്ലെ എന്ന പ്രാര്‍ത്ഥനയോടെ..പരേതന്‍( ഹി..ഹി)

5 comments:

Areekkodan | അരീക്കോടന്‍ said...

Fathimayute valinha mukham !!!!
ha ..ha..ha...kaananamaayirunnu.

ak47urs said...

ഹയ്യൊ ഫാത്തിമയെ ഇങ്ങനെ കളിയാക്കല്ലെ മാഷെ..
എന്നെങ്കിലും എന്നെ കാണുകയാണെങ്കില്‍ അവള്‍ എന്നെ
കൊന്നു കളയും.(പടച്ചോനേ!!!)

Kaithamullu said...

ഫാത്തിമ കുറേക്കാ‍ലം റേഡിയോയിലുമുണ്ടായിരുന്നല്ലോ?
MET-യുടെ അമരക്കാരന്‍ എന്റേയും കൂട്ടൂകാരനായിരുന്നതിനാല്‍ (മാത്രം)ചിലപ്പോള്‍ ഞാനും കേക്കാറുണ്ടായിരുന്നു പ്രസ്തുത program.
-ഈ സംഭവം ഓര്‍മ്മയില്ലാ പരേതനായ സിദ്ധിക്കേ!

ak47urs said...

കൈതമുള്ളു കൊണ്ട് മെല്ലെ എന്നെ കുത്തീ അല്ലെ?
പക്ഷെ ഇതൊരു സുഖമുള്ള വേദനയാ,,ഹി ഹി
(-ഈ സംഭവം ഓര്‍മ്മയില്ലാ പരേതനായ സിദ്ധിക്കേ!)

salil | drishyan said...

പരേതാ.. നന്നായി....

നടക്കട്ടെ നടക്കട്ടെ കലാപരിപാടികള്‍

സസ്നേഹം
ദൃശ്യന്‍