Friday, January 26, 2007

എന്റെ കൂട്ടുകാരിക്ക്

എനിക്കെങ്ങനെ നിന്നെ പിരിയാനാകും?
നീ അകലുമ്പോള്‍ മേഘങ്ങള്‍ ഉരുണ്ട്കൂടുന്നത്
മാനത്തൊ അതോ എന്റെ മനസ്സിലോ?
വര്‍ഷിക്കുന്നതെന്റെ നയനങ്ങളില്‍ നിന്നു മാത്രം
മഞ്ഞ് പെയ്യുന്ന പ്രഭാതവും മന്ദമാരുതനും
കനലുകളെരിയുന്നതെന്‍ മനസ്സില്‍ മാത്രം
ഇത്ര ക്രൂരമൊ വിരഹ വേദന!!!!
ഹ്രദയത്തെ രണ്ടായി വേര്‍പെടുത്തിയ പോലെ
നിഴലു പോലും എന്നില്‍ നിന്നും അകലുന്ന പോലെ
ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടുന്ന പോലെ
ചിരിക്കാനായ് ഞാന്‍ ശ്രമിക്കുമ്പോഴും
കണ്ണുകള്‍ നിറയുന്നുവോ?
കൂട്ടുകാരീ നീ അരികിലുണ്ടാവുമെങ്കില്‍
ഒരു പുഞ്ചിരിയില്‍ ഞാന്‍ എല്ലാം മറക്കാം

4 comments:

G.MANU said...

എപ്പൊഴാണു ഇഷ്ടം കൂടുതല്‍..അവള്‍ അടുത്തുള്ളപ്പൊഴൊ... അകലെയുള്ളപ്പൊഴൊ

ak47urs said...

എന്തു ചോദ്യാ സുഹ്രുത്തേ,,അടുത്തുള്ളപ്പോള്‍ തന്നെ.

കണ്ണൂരാന്‍ - KANNURAN said...

ഹെ, എ.കെ. അകലെയുള്ളപ്പൊഴല്ലെ ഇഷ്ടം കൂടുതല്‍? എന്തായാലും എനിക്കങ്ങിനെയാണ്.

ak47urs said...

ഹൊ പുലിവാലായല്ലൊ,, അടൂത്തൂള്ളപ്പോഴൊ അകലെയുള്ളപ്പൊഴൊ? ഇപ്പൊ എനിക്കും സംശയമായി!!