ഒരു നല്ല വിഷുക്കണി കണ്ട് കണ്ണ് തുറന്നാല്‍
പിന്നെ കാണുന്നതെല്ലാം നിണമണിഞ്ഞ ചിത്രങ്ങള്‍ !!!
നല്ല കാഴ്ചകള്‍ മാത്രം കാണാന്‍ പറ്റുന്ന ഒരു ദിനം
പിറവിയെടുക്കുമെന്നൊരാശ്വാസത്തോടെ
എല്ലാവര്‍ക്കും വിഷുദിനാശംസകള്‍ നേരുന്നു...
Saturday, April 14, 2007
Friday, April 6, 2007
വ്രണിത ഹൃദയം
ഒസ്യത്ത് പത്രത്തില്‍ തള്ളവിരലമര്‍ത്തി
ദാനം ചെയ്തു ഞാനെന്നെ
മരണക്കിടക്കയ്ക്ക് ചുറ്റും കൂടിനിന്നവര്‍
അവസാന ശ്വാസത്തിന് കാതോര്‍ത്തു
പ്രാണന്റെ പ്രയാണം ഞരമ്പുകളെ
കടന്നാക്രമിച്ചപ്പോഴും ഹൃദയം വേദനിച്ചില്ല...
വേദനകള്‍ മാത്രം തിന്ന് ജീവിച്ചതാണെന്‍ ഹൃദയം
ദാനം ചെയ്തു ഞാനെന്നെ
മരണക്കിടക്കയ്ക്ക് ചുറ്റും കൂടിനിന്നവര്‍
അവസാന ശ്വാസത്തിന് കാതോര്‍ത്തു
പ്രാണന്റെ പ്രയാണം ഞരമ്പുകളെ
കടന്നാക്രമിച്ചപ്പോഴും ഹൃദയം വേദനിച്ചില്ല...
വേദനകള്‍ മാത്രം തിന്ന് ജീവിച്ചതാണെന്‍ ഹൃദയം
കണ്ണുകള്‍ നിശ്ചലമായപ്പോള്‍
പച്ചക്കുപ്പായവും കത്രികകളുമായവര്‍
കീറിമുറിച്ചെന്‍ മേനിയെ
കണ്ണുകളും കിഡ്നിയും പങ്ക് വെച്ചപ്പോള്‍
ആര്‍ക്കും വേണ്ടാത്തതായൊരു ഹൃദയം മാത്രം
പച്ചക്കുപ്പായവും കത്രികകളുമായവര്‍
കീറിമുറിച്ചെന്‍ മേനിയെ
കണ്ണുകളും കിഡ്നിയും പങ്ക് വെച്ചപ്പോള്‍
ആര്‍ക്കും വേണ്ടാത്തതായൊരു ഹൃദയം മാത്രം
ഒടുവില്‍ ചുടലപ്പറമ്പിലെ തീച്ചൂളയിലേക്ക്
ശിഷ്ടമാംസങ്ങള്‍വലിച്ചെറിഞ്ഞപ്പോള്‍
തീക്കുണ്ടമെല്ലാം ചാരമാക്കിയപ്പോള്‍
കത്താതെ ബാക്കിയായതുമൊരു ഹൃദയം
ശിഷ്ടമാംസങ്ങള്‍വലിച്ചെറിഞ്ഞപ്പോള്‍
തീക്കുണ്ടമെല്ലാം ചാരമാക്കിയപ്പോള്‍
കത്താതെ ബാക്കിയായതുമൊരു ഹൃദയം
വേദനകള്‍ മാത്രം തിന്ന് മരവിച്ച് പോയൊരെന്‍ ഹൃദയം
Wednesday, March 14, 2007
സുരയ്യ തിളങ്ങുമാകാശം

നിര്‍മാതളത്തോടൊപ്പം പിച്ചവെച്ച്..
മലയാളത്തിന്‍ ഹൃദയത്തില്‍ പന്തലിച്ച മാധവിക്കുട്ടി
നാലുകെട്ടില്‍ തടവിലിട്ട യൌവ്വനത്തിന്റെ നേരറിവുകള്‍
നാലുദിക്കും ഭേദിച്ച് പുതിയൊരറിവായ് മാറി
ജീവിതം വെറുമൊരു സഫറാണെന്ന തിരിച്ചറിവില്‍
ഗമനം ചെയ്ത പാതയിലെ പട്ടുമെത്തയേക്കാള്‍
ഗമിക്കേണ്ട പാതയിലെ സ്നേഹമാണെല്ലാ..
മെന്നറിഞ്ഞ നാള്‍ തൊട്ട്
വിശിഷ്ട നക്ഷത്രമായ് തിളങ്ങാന്‍ കൊതിച്ചപ്പോള്‍
ആകാശം നിഷേധിച്ചവര്‍ ശ്ലീലമല്ലാത്ത ഭാഷയില്‍
അക്ഷരങ്ങള്‍ കൊണ്ട് കല്ലെറിഞ്ഞു
ഒടുവില്‍..
നാലുകെട്ടും..തുളസിത്തറയും..നിര്‍മാതളത്തിന്‍ പൂക്കളും
സാക്ഷി നില്‍ക്കെ...
സുരയ്യ യാത്രയായ്..പുതിയൊരാകാശം തേടി...എങ്കിലും
എന്നുള്ളമെന്നോടു മന്ത്രിക്കുന്നു
ഒരായിരം ഹൃദയാകാശങ്ങള്‍ ഈ മണ്ണിലിനിയും ബാക്കി..
അണയാതെ സൂക്ഷിക്കാം ഞങ്ങളീ വിശിഷ്ട നക്ഷത്രത്തെ
നാലുകെട്ടില്‍ തടവിലിട്ട യൌവ്വനത്തിന്റെ നേരറിവുകള്‍
നാലുദിക്കും ഭേദിച്ച് പുതിയൊരറിവായ് മാറി
ജീവിതം വെറുമൊരു സഫറാണെന്ന തിരിച്ചറിവില്‍
ഗമനം ചെയ്ത പാതയിലെ പട്ടുമെത്തയേക്കാള്‍
ഗമിക്കേണ്ട പാതയിലെ സ്നേഹമാണെല്ലാ..
മെന്നറിഞ്ഞ നാള്‍ തൊട്ട്
വിശിഷ്ട നക്ഷത്രമായ് തിളങ്ങാന്‍ കൊതിച്ചപ്പോള്‍
ആകാശം നിഷേധിച്ചവര്‍ ശ്ലീലമല്ലാത്ത ഭാഷയില്‍
അക്ഷരങ്ങള്‍ കൊണ്ട് കല്ലെറിഞ്ഞു
ഒടുവില്‍..
നാലുകെട്ടും..തുളസിത്തറയും..നിര്‍മാതളത്തിന്‍ പൂക്കളും
സാക്ഷി നില്‍ക്കെ...
സുരയ്യ യാത്രയായ്..പുതിയൊരാകാശം തേടി...എങ്കിലും
എന്നുള്ളമെന്നോടു മന്ത്രിക്കുന്നു
ഒരായിരം ഹൃദയാകാശങ്ങള്‍ ഈ മണ്ണിലിനിയും ബാക്കി..
അണയാതെ സൂക്ഷിക്കാം ഞങ്ങളീ വിശിഷ്ട നക്ഷത്രത്തെ
Friday, March 9, 2007
യാത്ര....
യാത്ര...
പ്രഭാതത്തിലൂടെ..മദ്ധ്യാഹ്നത്തിലൂടെ..
പ്രഭാതത്തിലൂടെ..മദ്ധ്യാഹ്നത്തിലൂടെ..
സായാഹ്നത്തിലൂടെ..നിശയിലൂടെ..
മന്ദസ്മിതത്തിലൂടെ..പൊട്ടിച്ചിരിയിലൂടെ..
അട്ടഹാസത്തിലൂടെ...കണ്ണീരിലൂടെ..
മഞ്ഞിലൂടെ..മഴയിലൂടെ..വെയിലിലൂടെ
പാതവരമ്പിലൂടെ...പാറക്കെട്ടുകളിലൂടെ..
പാതവരമ്പിലൂടെ...പാറക്കെട്ടുകളിലൂടെ..
കടല്‍ത്തീരത്തിലൂടെ...മരുഭൂമിയിലൂടെ
അമ്മയിലൂടെ...കൂട്ടുകാരിയിലൂടെ...
കാമിനിയിലൂടെ.....ഭാര്യയിലൂടെ..
മോഹങ്ങളിലൂടെ..സ്വപ്നങ്ങളിലൂടെ..
യാഥാര്‍ത്ഥ്യങ്ങളിലൂടെ..
ഇന്നലെകളിലൂടെ..ഇന്നിലൂടെ..
യാത്ര തുടരുകയാണ്..
വെളിച്ചത്തിലൂടെ...ഇരുട്ടിലേക്ക്..!!?
വാര്‍ദ്ധക്യത്തിലേക്കുള്ള ദൂരം
ഊന്നുവടി ചാരി വെച്ച് ചെരിപ്പുകളഴിച്ചിട്ട്
അയാള്‍ എന്റെ അടുത്തിരുന്നു
ഞാന്‍ അയാളഴിച്ചിട്ട ആ ചെരിപ്പില്‍
തന്നെ ശ്രദ്ധിച്ചിരിന്നു...
വാറുകള്‍ തുന്നിച്ചേര്‍ത്ത
വിരലുകളുടെ ഭാഗം ആഴത്തില്‍ കുഴിഞ്ഞ് പോയ
മടമ്പ് വ്രത്തത്തില്‍ കീറിയ
ആ പാദുകം നോക്കി ഞാന്‍ പറഞ്ഞു
തേഞ്ഞു തീര്‍ന്നല്ലോ ഇത്.. വേറൊരെണ്ണം വാങ്ങിച്ചൂടെ?
പതിഞ്ഞ സ്വരത്തിലാണയാള്‍ പറഞ്ഞത്
തേഞ്ഞു തീര്‍ന്നതല്ല..ഞാന്‍ താണ്ടിയ ദൂരമാണത്..
ഇനിയൊരു പാദുകമീ വ്രദ്ധനെന്തിന്?
പിന്നിടാന്‍ കുറച്ച് ദൂരം കൂടിയല്ലെ ഊള്ളൂ
ഞാനയാളുടെ കുഴിഞ്ഞ കണ്ണിലേക്ക് നോക്കി
ആ കണ്ണുകളില്‍ എന്റെ വാര്‍ദ്ധക്യം ഞാന്‍ കണ്ടു
അയാള്‍ എന്റെ അടുത്തിരുന്നു
ഞാന്‍ അയാളഴിച്ചിട്ട ആ ചെരിപ്പില്‍
തന്നെ ശ്രദ്ധിച്ചിരിന്നു...
വാറുകള്‍ തുന്നിച്ചേര്‍ത്ത
വിരലുകളുടെ ഭാഗം ആഴത്തില്‍ കുഴിഞ്ഞ് പോയ
മടമ്പ് വ്രത്തത്തില്‍ കീറിയ
ആ പാദുകം നോക്കി ഞാന്‍ പറഞ്ഞു
തേഞ്ഞു തീര്‍ന്നല്ലോ ഇത്.. വേറൊരെണ്ണം വാങ്ങിച്ചൂടെ?
പതിഞ്ഞ സ്വരത്തിലാണയാള്‍ പറഞ്ഞത്
തേഞ്ഞു തീര്‍ന്നതല്ല..ഞാന്‍ താണ്ടിയ ദൂരമാണത്..
ഇനിയൊരു പാദുകമീ വ്രദ്ധനെന്തിന്?
പിന്നിടാന്‍ കുറച്ച് ദൂരം കൂടിയല്ലെ ഊള്ളൂ
ഞാനയാളുടെ കുഴിഞ്ഞ കണ്ണിലേക്ക് നോക്കി
ആ കണ്ണുകളില്‍ എന്റെ വാര്‍ദ്ധക്യം ഞാന്‍ കണ്ടു
Sunday, March 4, 2007
നപുംസകങ്ങള്‍
Thursday, March 1, 2007
ഇടവഴിയിലെ പ്രണയം
ഇടവഴിയില്‍ ഞാനെന്‍ മേനിയൊളിപ്പിക്കുമ്പോള്‍
ജാലകപ്പടിയില്‍ നിന്‍ മുഖം മാത്രം
ചട്ടയിട്ടൊരു ചിത്രം പോല്‍ നീ
മിഴിയെടുക്കാതെന്നെ നോക്കുമ്പോള്‍
ശീമക്കൊന്നയിലോ
ജാലകത്തിന്‍ തുരുമ്പിച്ച കമ്പിയിലോ
എവിടെ നിന്നാണ് പ്രണയം തുടങ്ങുന്നത്
ഹൃദയങ്ങള്‍ക്കിടയില്‍ കല്ലുകള്‍ നിരത്തി
മതിലുകള്‍ തീര്‍ത്തതാരാണ്
ജാലകപ്പടിയില്‍ നിന്‍ മുഖം മാത്രം
ചട്ടയിട്ടൊരു ചിത്രം പോല്‍ നീ
മിഴിയെടുക്കാതെന്നെ നോക്കുമ്പോള്‍
ശീമക്കൊന്നയിലോ
ജാലകത്തിന്‍ തുരുമ്പിച്ച കമ്പിയിലോ
എവിടെ നിന്നാണ് പ്രണയം തുടങ്ങുന്നത്
ഹൃദയങ്ങള്‍ക്കിടയില്‍ കല്ലുകള്‍ നിരത്തി
മതിലുകള്‍ തീര്‍ത്തതാരാണ്
തീവ്രാനുരാഗത്തിന്‍ തീജ്വാലകളൊരു നാളീ
ലക്ഷ്മണ രേഖ കരിച്ച് കളയുമ്പോള്‍
ലക്ഷ്മണ രേഖ കരിച്ച് കളയുമ്പോള്‍
സഖീ ജാലകവാതിലമര്‍ത്തിയടക്കുക
നാട്ടു സര്‍പ്പങ്ങള്‍ ഫണമുയര്‍ത്തും മുമ്പേ
നമുക്ക് പ്രണയ തീരത്ത് കൂട് കൂട്ടാം
നാട്ടു സര്‍പ്പങ്ങള്‍ ഫണമുയര്‍ത്തും മുമ്പേ
നമുക്ക് പ്രണയ തീരത്ത് കൂട് കൂട്ടാം
Saturday, February 24, 2007
നിസാമും ഞാനും പിന്നെ സ്നേക് പാര്‍ക്കിലെ കുരങ്ങനും
ഒരു ബൈക്കും വാങ്ങി അതില്‍ പെട്രോളടിച്ച് കത്തിച്ച് കളയുന്ന സമയം
കൂട്ടിനു ഖത്തറില്‍ നിന്നും വന്ന നിസാമും ഉണ്ട്
(ഞങ്ങളവനെ എക്സ്പ്രെസ്സ് നിസാം എന്ന് വിളിക്കും)
കാരണം?..കമ്പനി മണിക്കൂറില്‍ 100 കി.മി. അവകാശപ്പെടുന്ന
ഒരു ബൈക്ക് നിസാം 110 സ്പീഡില്‍ ഓടിക്കും
ഒരു ദിവസം നിസാമാണ് പറഞ്ഞത് നമ്മള്‍ക്കൊന്ന്
സ്നേക് പാര്‍ക്കില്‍ പൊയാലൊ?
ഞാനില്ലാന്ന് പറയാന്‍ വേറേ ആളെ നോക്കണം
അങ്ങിനെ ഞാനും നിസാമും കൂടി അടുത്ത ദിവസം തന്നെ
സ്നേക്പാര്‍ക്കിലേക്ക് കുതിച്ചു
സ്നേക് പാര്‍ക്ക്
കണ്ണൂരിന്റെ രാഷ്ട്രീയപകയില്‍ കത്തിയെരിയുകയും ഒരു
ഫീനിക്സ് പക്ഷിയെപോലെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത സ്നേക്പാര്‍ക്ക്
ഗേറ്റ് കടന്ന് നേരെ പോയത് രാജാവിന്റെ അടുത്തേക്കാണ്
ഹിസ് ഹൈനസ്സ് കിങ് കോബ്ര..ആഫ്രിക്കന്‍ വനാന്തരങ്ങളിലെ രാജാവ്!!
അടിപൊളി എയര്‍കണ്ടീഷന്‍ഡ് കൊട്ടാരത്തില്‍ തലയിലൊരുഗ്രന്‍ കിരീടവും
ധരിച്ച് തല ഉയര്‍ത്തിപ്പിടിച്ചങ്ങനെ ഇരിക്കുന്നു,
രാജാവിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ രാജഭക്തി ഇല്ലെങ്കിലും
ഭയം വേണ്ടുവോളം ഉണ്ടായിരുന്നു.
അങ്ങിനെ അതിനകത്ത് ജീവനുള്ളതും ഇല്ലാത്തതുമായ
(നേരത്തെ തീയില്‍ ചത്തുപോയ ചില
അപൂര്‍വ്വജീവികളെ സ്റ്റഫ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു)
പക്ഷി, ഉരഗ, മൃഗാദികളെ കണ്ടങ്ങനെ കറങ്ങി നടന്നു
ഇതിനിടെ പാമ്പുകളുടെ ഡെമൊ എടുക്കുന്ന സ്ഥലത്ത് എത്തി
ഒരു ചെറിയ കിണര്‍ പോലെയുള്ള കുഴിയില്‍
സര്‍വ്വമത പാമ്പുകളുടെ സംസ്ഥാനസമ്മേളനം എന്നു തോന്നിക്കുന്ന വിധത്തില്‍
പാമ്പുകളുടെ ഒരു കൂട്ടം..അതിനു നടുവില്‍ നിന്നു കൊണ്ട് ഒരു സുഹ്രുത്ത്
പാമ്പുകളുടെ ഇഷ്ടഭക്ഷണം,ഇഷ്ടപ്പെട്ട ഉടുപ്പ്, ഇഷ്ടസീരിയല്‍,
പാമ്പുകടിച്ചാല്‍ ഇക്കിളിയാകുമൊ,കള്ള് കുടിച്ചാല്‍ പാമ്പാകുന്നതെങ്ങനെ
പാമ്പ് ക്രിത്യമായി നാളുംസമയവും നോക്കി എങ്ങനെ പകരം വീട്ടും
എന്നിങ്ങനെയുള്ള ആള്‍ക്കാരുടെ ചോദ്യത്തിനു മറുപടി നല്‍കുന്നു
പിന്നെ ആ സുഹ്രുത്ത് ഒരു വണ്ണമുള്ള പാമ്പിനെ എടുത്ത് മുകളിലേക്കുയര്‍ത്തിപ്പിടിച്ചു
എന്നിട്ട് കൂടി നിന്ന ആള്‍ക്കരോട് തൊട്ടു നോക്കിക്കൊള്ളാന്‍ പറഞ്ഞു
ചിലരതിനെ ധൈര്യപൂര്‍വ്വം തൊട്ടു
ചില പെണ്ണുങ്ങളും കുട്ടികളുമൊക്കെ
കണ്ണ് ഇറുക്കിയടച്ച് ദൂരെ മാറിനിന്ന് അതിലും ധൈര്യത്തില്‍ തൊട്ടു
അപ്പോള്‍ എനിക്കൊരാഗ്രഹം പാമ്പ് വേലായുധനായൊരു ഫോട്ടൊ എടുത്താലൊ?
സര്‍പ്പ യജ്ഞം
ഞാനാസുഹ്രുത്തിനോട് കാര്യം പറഞ്ഞു, അയാള്‍ ആ വലിയ പാമ്പിനെ എന്റെ കൈയില്‍ തന്നു
ഒരു ക്രിത്രിമ ധൈര്യത്തോടെ ഞാനതിനെ കയ്യിലെടുത്തു ഫോട്ടോക്ക് വേണ്ടി പോസ് ചെയ്തു
നിസാം ക്യാമറയുമായ് എന്നെ ഷൂട്ട് ചെയ്യാന്‍ നില്‍ക്കുന്നു
പാമ്പിന്റെ ഒത്ത നടുവിലാണെന്റെ പിടി,, ഇപ്പോള്‍ പാമ്പിന്റെ തല ആ കുഴിയിലേക്ക്നീട്ടിയിരിക്കയാണ്..
അതാ... ആ തല തിരിഞ്ഞ് എന്റെ നേരെ വരുന്നു..
ടാ.... വേഗം എടുക്കെടാ....
കാമറ ക്ലിക് ആവുന്നില്ലാ..
പാമ്പ് തല പൊക്കി എന്നെ നോക്കുന്നുവോ? എന്റെ മുഖത്തെ ധൈര്യമൊക്കെ പമ്പകടന്നോ?
ആള്‍ക്കരൊക്കെ എന്നെ നോക്കി ചിരിക്കുന്നു.നിസാമിന്റെ ക്യാമറ മാത്രം കണ്ണ് തുറക്കുന്നില്ല.
പാമ്പിപ്പൊ എന്റെ നെഞ്ചില്‍ തന്നെ കടിക്കും
ഞാനൊരു രക്തസാക്ഷിയാകന്‍ പോകുന്നു.പാമ്പിന്റെ മേല്‍ ഉള്ള എന്റെ പിടി മുറുകുന്നുവൊ?
അതിനെ മുറുക്കിപ്പിടിക്കല്ലേ!!!
സംഭവം പന്തിയല്ലെന്നു തോന്നിയ പാമ്പിന്റെ കാവല്‍ക്കാരന്‍ പറയുന്നു
ഇതാ പിടിച്ചോ.... ഞാന്‍ എന്റെ കൈകള്‍ പരമാവധി നീട്ടിപിടിച്ച് പാമ്പിനെ
കുഴിയിലെ സുഹ്രുത്തിനു തന്നെ കൈ മാറി...
മെല്ലെ കണ്ണുകള്‍ തുറന്നു..ഹോ..ജീവനോടെ ഉണ്ട്.
നിസാം അപ്പോഴും ക്യാമറയും പിടിച്ച് ഒരു ശില്പംപോലെ നില്‍ക്കുന്നു..
അവിടെ നിന്നും ഞാന്‍ അവനേയും കൂട്ടി ചമ്മലോടെ മെല്ലെ മുങ്ങി
പ്ലാസ്റ്റിക് മുതല
പിന്നെ പൊങ്ങിയത് കുറച്ചകലെ മുതലകളുടെ സങ്കേതത്തിനടുത്താണ്.
മുതലയമ്മാവന്മാരും അമ്മായിമാരും വെയിലുകൊണ്ടുറങ്ങുന്നു
കാസര്‍ഗോഡ് നിന്നും വന്ന കുറച്ച് സ്കൂള്‍ കുട്ടികള്‍ ചെറിയ കല്ലുകള്‍ എടുത്ത്
മുതലകളുടെ മേല്‍ ഇടുന്നു..പാറ പോലെ ഉള്ള ശരീരത്തില്‍ ഒരു ഇക്കിളി പോലും
ഉണ്ടാക്കുന്നില്ല,, അവര്‍ കണ്ണ് തുറക്കാതെ അങ്ങനെ കിടക്കുന്നു
ടാ.. ഇത് പ്ലാസ്റ്റിക്കാടാ....ഡൂപ്ലിയാ...
ക്ഷമിക്കണം..ഇതിലെവിടാ കുരങ്ങന്‍??
കഥാനായകന്‍ അഥവാ കുരങ്ങന്‍
ഞങ്ങള്‍ പിന്നെ എത്തിച്ചേര്‍ന്നത് സ്വഭാവംകൊണ്ട് നമ്മുടെ പൂര്‍വ്വികരെന്ന്
തോന്നിക്കുന്ന കുരങ്ങന്മാരുടെ അടുത്താണ്
അവിടെ നിന്നു കൊണ്ട് അവരുടെ കുസൃതികള്‍ ആസ്വദിക്കുന്നതിനിടെ
ഞാന്‍ പോക്കറ്റില്‍ നിന്നും ബത്തൂഖിന്റെ ഒരു ബനാന ച്യുയിങ്ഗം
വായിലിട്ട് ചവക്കാന്‍ തുടങ്ങി..അതിന്റെ മണം കേട്ടിട്ടാണെന്ന് തോന്നുന്ന്
ഒരു കുരങ്ങച്ചാര്‍ വന്ന് എന്റെ നേരെ കൈ നീട്ടി
ദയ തോന്നിയ ഞാന്‍ ഒരെണ്ണമെടുത്ത് കവറൊക്കെ കളഞ്ഞ് അതിന്റെ
കയ്യില്‍ വെച്ച് കൊടുത്തു..
കൂട്ടുകാരെ ഇനിയാണ് സംഭവത്തിന്റെ തുടക്കം
എനിക്ക് താങ്ക്യു പറഞ്ഞ് ച്യുയിങ്ഗം വായിലിട്ട് കുരങ്ങന്‍ ചവച്ച് തുടങ്ങി
അവന്റെ സ്നേഹിതന്മാരെ പോലെ ഞാനും നിസാമും അത് കണ്ടങ്ങനെ നിന്നു
കുറേ നേരം ചവച്ചിട്ടും തീരാത്ത സാധനം കുരങ്ങനെ ചിന്തിപ്പിച്ചു എന്നു തോന്നുന്നു
കുരങ്ങനത് മെല്ലെ കയ്യിലേക്ക് തന്നെ തുപ്പി...
എന്നിട്ട് രണ്ട് കയ്യും കൊണ്ട് അമര്‍ത്തിപ്പിടിച്ചു..അതാ...കുരങ്ങന്റെ രണ്ട് കൈകളും
ഒട്ടിപ്പിടിക്കുന്നു..കൈകള്‍ വലിച്ചപ്പോള്‍ നൂലുപോലെ വലിഞ്ഞ് വന്നു..
അത് ശരീരത്തിലേക്ക് കൈകൊണ്ട് ഉരസാന്‍ തുടങ്ങി...അവിടൊക്കെ പശപോലെ
ച്യുയിങ്ഗം പറ്റിപ്പിടിച്ചു....പിന്നെയും കടിക്കുന്നു...ഇടക്ക് എന്നെ നോക്കി തെറി പറഞ്ഞോ??
ദേഹമാസകലം ഉണ്ടനൂല്‍ ചുറ്റിയപോലെ കുരങ്ങന്‍. ആദ്യം രസിച്ചുനിന്ന ഞങ്ങള്‍ക്ക്
പിന്നെ സംഗതി ഗൌരവമുള്ളതാണെന്ന് മനസ്സിലായി.
എന്നെയും കൂട്ടി അവിടെ നിന്ന് ഗാര്‍ഡുകള്‍ കാണാതെ തടി രക്ഷപ്പെടുത്തുമ്പോള്‍
നിസാം പറഞ്ഞു..“ ഹൊ നിന്നെ കൊണ്ടുള്ള ഒരൊ പൊല്ലാപ്പ്!!”
(സംഭവം എനിക്ക് അറിയാതെ പറ്റിയതാണെങ്കിലും ഇന്നുമോര്‍ക്കുമ്പോള്‍
വിഷമം തോന്നാറുണ്ട്)
മുതലയമ്മാവന്മാരും അമ്മായിമാരും വെയിലുകൊണ്ടുറങ്ങുന്നു
കാസര്‍ഗോഡ് നിന്നും വന്ന കുറച്ച് സ്കൂള്‍ കുട്ടികള്‍ ചെറിയ കല്ലുകള്‍ എടുത്ത്
മുതലകളുടെ മേല്‍ ഇടുന്നു..പാറ പോലെ ഉള്ള ശരീരത്തില്‍ ഒരു ഇക്കിളി പോലും
ഉണ്ടാക്കുന്നില്ല,, അവര്‍ കണ്ണ് തുറക്കാതെ അങ്ങനെ കിടക്കുന്നു
ടാ.. ഇത് പ്ലാസ്റ്റിക്കാടാ....ഡൂപ്ലിയാ...
ക്ഷമിക്കണം..ഇതിലെവിടാ കുരങ്ങന്‍??
കഥാനായകന്‍ അഥവാ കുരങ്ങന്‍
ഞങ്ങള്‍ പിന്നെ എത്തിച്ചേര്‍ന്നത് സ്വഭാവംകൊണ്ട് നമ്മുടെ പൂര്‍വ്വികരെന്ന്
തോന്നിക്കുന്ന കുരങ്ങന്മാരുടെ അടുത്താണ്
അവിടെ നിന്നു കൊണ്ട് അവരുടെ കുസൃതികള്‍ ആസ്വദിക്കുന്നതിനിടെ
ഞാന്‍ പോക്കറ്റില്‍ നിന്നും ബത്തൂഖിന്റെ ഒരു ബനാന ച്യുയിങ്ഗം
വായിലിട്ട് ചവക്കാന്‍ തുടങ്ങി..അതിന്റെ മണം കേട്ടിട്ടാണെന്ന് തോന്നുന്ന്
ഒരു കുരങ്ങച്ചാര്‍ വന്ന് എന്റെ നേരെ കൈ നീട്ടി
ദയ തോന്നിയ ഞാന്‍ ഒരെണ്ണമെടുത്ത് കവറൊക്കെ കളഞ്ഞ് അതിന്റെ
കയ്യില്‍ വെച്ച് കൊടുത്തു..
കൂട്ടുകാരെ ഇനിയാണ് സംഭവത്തിന്റെ തുടക്കം
എനിക്ക് താങ്ക്യു പറഞ്ഞ് ച്യുയിങ്ഗം വായിലിട്ട് കുരങ്ങന്‍ ചവച്ച് തുടങ്ങി
അവന്റെ സ്നേഹിതന്മാരെ പോലെ ഞാനും നിസാമും അത് കണ്ടങ്ങനെ നിന്നു
കുറേ നേരം ചവച്ചിട്ടും തീരാത്ത സാധനം കുരങ്ങനെ ചിന്തിപ്പിച്ചു എന്നു തോന്നുന്നു
കുരങ്ങനത് മെല്ലെ കയ്യിലേക്ക് തന്നെ തുപ്പി...
എന്നിട്ട് രണ്ട് കയ്യും കൊണ്ട് അമര്‍ത്തിപ്പിടിച്ചു..അതാ...കുരങ്ങന്റെ രണ്ട് കൈകളും
ഒട്ടിപ്പിടിക്കുന്നു..കൈകള്‍ വലിച്ചപ്പോള്‍ നൂലുപോലെ വലിഞ്ഞ് വന്നു..
അത് ശരീരത്തിലേക്ക് കൈകൊണ്ട് ഉരസാന്‍ തുടങ്ങി...അവിടൊക്കെ പശപോലെ
ച്യുയിങ്ഗം പറ്റിപ്പിടിച്ചു....പിന്നെയും കടിക്കുന്നു...ഇടക്ക് എന്നെ നോക്കി തെറി പറഞ്ഞോ??
ദേഹമാസകലം ഉണ്ടനൂല്‍ ചുറ്റിയപോലെ കുരങ്ങന്‍. ആദ്യം രസിച്ചുനിന്ന ഞങ്ങള്‍ക്ക്
പിന്നെ സംഗതി ഗൌരവമുള്ളതാണെന്ന് മനസ്സിലായി.
എന്നെയും കൂട്ടി അവിടെ നിന്ന് ഗാര്‍ഡുകള്‍ കാണാതെ തടി രക്ഷപ്പെടുത്തുമ്പോള്‍
നിസാം പറഞ്ഞു..“ ഹൊ നിന്നെ കൊണ്ടുള്ള ഒരൊ പൊല്ലാപ്പ്!!”
(സംഭവം എനിക്ക് അറിയാതെ പറ്റിയതാണെങ്കിലും ഇന്നുമോര്‍ക്കുമ്പോള്‍
വിഷമം തോന്നാറുണ്ട്)
Saturday, February 17, 2007
മേല്‍ക്കോയ്മ

നക്ഷത്രകള്ള്ഷാപ്പിനു താഴെ
നിന്റെ മാംസത്തിനു വിലപേശുമ്പോള്‍
നിനക്ക് ജയവും എനിക്ക് തോല്‍വിയും
പരാക്രമത്തിനു ശേഷം ഞാന്‍ തളര്‍ന്ന് വീഴുമ്പോഴും
ജയം നിനക്കും തോല്‍വി എനിക്കും
ഒടുക്കം പാതിയുറക്കത്തിലെന്നെ
പടിയിറക്കി വിടുമ്പോഴും
ജയം നിനക്ക് തന്നെ...പക്ഷെ...
നിന്നെ നോക്കിയവര്‍ വേശ്യയെന്ന്
വിളിക്കുമ്പോള്‍ ഞാന്‍ ജയിക്കുന്നു
ഞാനൊരു പുരുഷനാണല്ലോ
നിന്റെ മാംസത്തിനു വിലപേശുമ്പോള്‍
നിനക്ക് ജയവും എനിക്ക് തോല്‍വിയും
പരാക്രമത്തിനു ശേഷം ഞാന്‍ തളര്‍ന്ന് വീഴുമ്പോഴും
ജയം നിനക്കും തോല്‍വി എനിക്കും
ഒടുക്കം പാതിയുറക്കത്തിലെന്നെ
പടിയിറക്കി വിടുമ്പോഴും
ജയം നിനക്ക് തന്നെ...പക്ഷെ...
നിന്നെ നോക്കിയവര്‍ വേശ്യയെന്ന്
വിളിക്കുമ്പോള്‍ ഞാന്‍ ജയിക്കുന്നു
ഞാനൊരു പുരുഷനാണല്ലോ
സത്യം
നഗ്നമാണ് നീ......
തുണികള്‍ക്ക് മീതെ തുണികള്‍ ചുറ്റി
നീ മറഞ്ഞിരുന്നാലും
എന്റെ അകക്കണ്ണിനുള്ളില്‍
നൂല്‍ബന്ധം പോലുമില്ല നിനക്ക്
ഒരു കുട കൊണ്ടോ
പര്‍ദ്ദയോ നഖാബോ* കൊണ്ടോ
ഒളിച്ച് വെച്ചാലും
എന്റെ കണ്ണുകളവയെ പിച്ചിച്ചീന്തും
ഒരിരുട്ടും നിനക്ക് മറയാവില്ല
സൂര്യോദയത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി
നീ...ഒരിക്കലും മറച്ചുവെക്കാനാവാത്ത
സത്യമാണ്.
Tuesday, February 13, 2007
പ്രണയത്തിന്റെ രസ“തന്ത്രം”
പ്രണിയിക്കാന്‍ മറന്നവര്‍ പ്രണിയിക്കുന്ന ദിനം
വാലന്റൈന്‍ ഡേയെന്ന ചതിദിനം
കടലു കടന്നെത്തുന്ന കച്ചവട തന്ത്രം
കടലാസു പൂക്കളും,ക്രിത്രിമ ഹൃദയങ്ങളും
കുത്തിക്കുറിക്കുവാന്‍ കടമെടുത്ത വാക്കുകളും
ഇന്നലെകളില്‍ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു
എന്റെ നാളെകളിലും നിന്നോടുള്ള പ്രണയമുണ്ട്
ഇന്നൊരു നാള്‍ ഞാന്‍ നിന്നെ പ്രണിയിക്കില്ല!!
എന്റെ വിശുദ്ധമായ പ്രണയത്തെ
ഒരു ദിവസത്തിലൊതുക്കാനാവില്ലെനിക്ക്
ഇന്ന് പ്രണയിക്കാത്തവര്‍ക്ക് പ്രളയമെങ്കില്‍
ആ പ്രളയത്തില്‍ മുങ്ങി മരിക്കാം ഞാന്‍
Tuesday, February 6, 2007
അരുത്
അരുത്!!ഭൂമിയുടെ അകക്കാമ്പില്‍ നിന്നുംഅവസാനത്തെ നീരുറവയും ഊറ്റിയെടുക്കരുത്
അതില്‍ നിങ്ങള്‍ വിഷം കലര്‍ത്തരുത്
അരുത്!! പിഞ്ചു കരളിലേക്ക് നിങ്ങള്‍
അറിയാതെ ലഹരി കുത്തിവെക്കരുത്
ആയുസ്സിന്റെ കടിഞ്ഞാണ്‍ കയ്യിലെടുക്കരുത്
അമ്രതാണത്..ഞങ്ങളുടെ ജീവജലം
അവസാന ശ്വാസവും അകന്ന് പോകുന്നതിനു മുന്‍പ്
അധരം നനക്കാനിത്തിരി ജലം ബാക്കിവെക്കുക
അരുത്!! ഞങ്ങളുടെ അവസാനത്തെ ആഗ്രഹത്തെയും നിഷേധിക്കരുത്
Saturday, February 3, 2007
സ്വത്വം
എന്റെ ചിന്തകള്‍
ചിന്തകളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവരുടെ ലോകത്തില്‍
ചിന്തകള്‍ നശിച്ച് കൊണ്ടിരിക്കുന്ന
ചിന്തകള്‍ നശിച്ച് കൊണ്ടിരിക്കുന്ന
ഒരു ജീവിയാണ് ഞാന്‍
എന്റെ ചിന്തകള്‍ക്ക്
എന്റെ ചിന്തകള്‍ക്ക്
നിങ്ങള്‍ വില പേശരുത്
അല്പ നേരംകൂടി കാത്തിരിക്കൂ.......
അസ്തമയ സൂര്യനോടൊപ്പംഞാനും
അസ്തമയ സൂര്യനോടൊപ്പംഞാനും
നടന്നകലുമ്പോള്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ
പകുത്തെടുക്കാം
നിങ്ങള്‍ക്കെന്റെ ചിന്തകളെ
പകുത്തെടുക്കാം
എന്നെ ഓര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്കായ്
എന്റെ പാദമുദ്രകള്‍ മായ്ക്കാതിരിക്കുക
അകലം
Thursday, February 1, 2007
സൈബര്‍ ചിലന്തികള്‍
സര്‍ഫിങ്ങ് ഒരു ഹരമായി മാറിയപ്പോള്‍ മായിക വലയത്തിലെ നായികയായവള്‍
ചങ്ങാതിമാരുടെ നിര നീണ്ടുപോയപ്പോള്‍
നിദ്രയില്ലാത്ത് രാത്രികള്‍ നെറ്റിലായി
അകലെയൊരുവന്‍ തനിക്കു ചുറ്റും
ചതിവല നെയ്യുന്നതറിയാതെ
ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നവള്‍
ഒടുവില്‍ കുരുക്കിനുള്ളില്‍ കിടന്നു പിടയുമ്പോള്‍
വിഷം ഞരമ്പുകളിലേക്ക് പ്രവഹിക്കുന്നതറിഞ്ഞവള്‍
വിഷമൊരു വിത്ത് മുളപ്പിച്ചപ്പോള്‍
തീവണ്ടിപ്പാതയില്‍ പൂമ്പാറ്റ ചലനമറ്റു
ചങ്ങാതിയപ്പോള്‍ വേറൊരു വല തീര്‍ത്ത്
പുതിയൊരു പൂമ്പാറ്റ വരുന്നതും കാത്തിരുന്നു
തിരിച്ചറിവ്
സ്വപ്നങ്ങള്‍ ചിതലെടുക്കും മുന്‍പെ ഓര്‍മ്മകളില്‍ മാറാല കെട്ടും മുന്‍പെ
എന്നെ നീ തിരിച്ചറിയുക...
ഒരു പുതപ്പിനുള്ളിലെ രണ്ട് ശരീരങ്ങളല്ല നാം
രണ്ട് ശരീരങ്ങളിലെ ഒരു മനസ്സാണെന്ന്
സഖി നീയെന്നെ അറിഞ്ഞില്ലെങ്കില്‍
ലോലമായൊരെന്‍ ഹ്രദയത്തില്‍ നിന്നും
ചിന്തകള്‍ ബോധമണ്ഡലങ്ങളെയാക്രമിച്ച്
വേദന!! ഒരു സുനാമിയായ് വന്ന്
എന്നെ ആവാഹിച്ചേക്കാം
നമ്മള്‍
Friday, January 26, 2007
എന്റെ കൂട്ടുകാരിക്ക്
എനിക്കെങ്ങനെ നിന്നെ പിരിയാനാകും?
നീ അകലുമ്പോള്‍ മേഘങ്ങള്‍ ഉരുണ്ട്കൂടുന്നത്
മാനത്തൊ അതോ എന്റെ മനസ്സിലോ?
വര്‍ഷിക്കുന്നതെന്റെ നയനങ്ങളില്‍ നിന്നു മാത്രം
മഞ്ഞ് പെയ്യുന്ന പ്രഭാതവും മന്ദമാരുതനും
കനലുകളെരിയുന്നതെന്‍ മനസ്സില്‍ മാത്രം
ഇത്ര ക്രൂരമൊ വിരഹ വേദന!!!!
ഹ്രദയത്തെ രണ്ടായി വേര്‍പെടുത്തിയ പോലെ
നിഴലു പോലും എന്നില്‍ നിന്നും അകലുന്ന പോലെ
ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടുന്ന പോലെ
ചിരിക്കാനായ് ഞാന്‍ ശ്രമിക്കുമ്പോഴും
കണ്ണുകള്‍ നിറയുന്നുവോ?
കൂട്ടുകാരീ നീ അരികിലുണ്ടാവുമെങ്കില്‍
ഒരു പുഞ്ചിരിയില്‍ ഞാന്‍ എല്ലാം മറക്കാം
നീ അകലുമ്പോള്‍ മേഘങ്ങള്‍ ഉരുണ്ട്കൂടുന്നത്
മാനത്തൊ അതോ എന്റെ മനസ്സിലോ?
വര്‍ഷിക്കുന്നതെന്റെ നയനങ്ങളില്‍ നിന്നു മാത്രം
മഞ്ഞ് പെയ്യുന്ന പ്രഭാതവും മന്ദമാരുതനും
കനലുകളെരിയുന്നതെന്‍ മനസ്സില്‍ മാത്രം
ഇത്ര ക്രൂരമൊ വിരഹ വേദന!!!!
ഹ്രദയത്തെ രണ്ടായി വേര്‍പെടുത്തിയ പോലെ
നിഴലു പോലും എന്നില്‍ നിന്നും അകലുന്ന പോലെ
ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടുന്ന പോലെ
ചിരിക്കാനായ് ഞാന്‍ ശ്രമിക്കുമ്പോഴും
കണ്ണുകള്‍ നിറയുന്നുവോ?
കൂട്ടുകാരീ നീ അരികിലുണ്ടാവുമെങ്കില്‍
ഒരു പുഞ്ചിരിയില്‍ ഞാന്‍ എല്ലാം മറക്കാം
Subscribe to:
Posts (Atom)



